ആനകളെ ബാധിക്കുന്ന മാരക വൈറസിൽ നിന്നും പൂർണ്ണ മുക്തി; സന്തോഷ വാർത്തയുമായി ഡബ്ലിൻ മൃഗശാല അധികൃതർ

ആനകളെ ബാധിക്കുന്ന മാരക വൈറസില്‍ നിന്നും ഭീഷണി ഒഴിഞ്ഞതായി ഡബ്ലിന്‍ മൃഗശാല അധികൃതര്‍. EEHV (Elephant endotheliotropic herpesvirus) ബാധ കാരണം ജൂലൈയില്‍ മൃഗശാലയിലെ രണ്ട് ആനകള്‍ ചെരിഞ്ഞിരുന്നു. ഇതോടെ രോഗം മറ്റ് ആനകളുടെയും മരണത്തിന് കാരണമാകുമോ എന്ന് ആശങ്കയുയരുകയും ചെയ്തിരുന്നു. മൃഗശാലയിലെ അഞ്ച് ഏഷ്യന്‍ പിടിയാനകളെയും രോഗം ബാധിച്ചെങ്കിലും അവ പിന്നീട് രോഗമുക്തി നേടി. ഒരു കൊമ്പനാനയ്ക്ക് മാത്രം വൈറസ് ബാധയുണ്ടായില്ല. താരതമ്യേന പ്രായം കുറഞ്ഞ ആനകളാണ് രോഗം കാരണം മരിക്കുന്നത്. രോഗം ബാധിച്ച് 8 … Read more

ഡബ്ലിൻ മൃഗശാലയിൽ ഒരു ആനയ്ക്ക് കൂടി മാരകമായ വൈറസ് രോഗം

ഡബ്ലിന്‍ മൃഗശാലയില്‍ ഒരു ഏഷ്യന്‍ ആനയ്ക്ക് കൂടി Elephant Endotheliotropic Herpesvirus (EEHV) രോഗബാധ സ്ഥിരീകരിച്ചു. ആനകളുടെ തലച്ചോറിനെ ബാധിക്കുന്ന ഈ വൈറസ് രോഗം കാരണം ഏതാനും ദിവസം മുമ്പ് രണ്ട് ഏഷ്യന്‍ ആനകള്‍ ചെരിഞ്ഞിരുന്നു. ആശ എന്ന് പേരുള്ള 17 വയസുള്ള ആനയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം താരതമ്യേന പ്രായം കുറഞ്ഞ ഏഷ്യന്‍ ആനകള്‍ക്കാണ് രോഗബാധ കാരണം മരണം സംഭവിക്കാറ്. അതിനാല്‍ ആശ രോഗത്തെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. ആശയ്ക്ക് എല്ലാവിധ ചികിത്സയും … Read more

ഡബ്ലിൻ മൃഗശാലയിൽ ഒരേ രോഗം ബാധിച്ച് രണ്ട് ഏഷ്യൻ ആനകൾ ചെരിഞ്ഞു

ഡബ്ലിന്‍ മൃഗശാലയില്‍ വൈറസ് രോഗം ബാധിച്ച് ഒരാഴ്ചയ്ക്കിടെ രണ്ടാമതൊരു ഏഷ്യന്‍ ആന കൂടി ചെരിഞ്ഞു. Elephant Endotheliotropic Herpesvirus (EEHV) എന്ന അസുഖമാണ് രണ്ട് ആനകളെയും ബാധിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ആനകളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് EEHV. പ്രായം കുറഞ്ഞ ഏഷ്യന്‍ ആനകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ആനകളില്‍ നിന്നും മനുഷ്യരിലേയ്ക്ക് വൈറസ് പകരില്ല. സിന്ദ എന്ന് പേരുള്ള എട്ട് വയസുള്ള ആന രോഗം ബാധിച്ച് ഞായറാഴ്ചയാണ് ചെരിഞ്ഞത്. അവനി എന്ന മറ്റൊരാനയും ഇതേ … Read more