അയർലണ്ടിൽ ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ഹെൽമെറ്റ്, തിളങ്ങുന്ന ജാക്കറ്റ് എന്നിവ നിർബന്ധമാക്കാൻ സർക്കാർ; 16 വയസിൽ താഴെയുള്ളവർ ഓടിച്ചാൽ കടുത്ത ശിക്ഷ

രാജ്യത്ത് ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭയുടെ നീക്കം. ഹെല്‍മറ്റുകള്‍ക്കൊപ്പം വേഗപരിധി, പ്രായം കുറഞ്ഞവര്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിന് വിലക്ക് തുടങ്ങിയ നിയമങ്ങള്‍ കര്‍ശനമാക്കാനും ആലോചന നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്ന് പേരാണ് രാജ്യത്ത് ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ മരിച്ചത്. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, റോഡ് സുരക്ഷാ സഹമന്ത്രി ഷോണ്‍ കാനി എന്നിവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും, വൈകാതെ ഗതാഗതവകുപ്പ് മന്ത്രി ഡാര ഒബ്രിയനുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുമെന്നും ദി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് … Read more

അയർലണ്ടിൽ നാലിൽ ഒന്ന് ഇ-സ്കൂട്ടറുകളും കൂട്ടിയിടികളിൽ പെടുന്നു; മുന്നറിയിപ്പുമായി അധികൃതർ

അയര്‍ലണ്ടില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ നാലില്‍ ഒന്ന് ഇ-സ്‌കൂട്ടറുകളും (24%) കൂട്ടിമുട്ടി അപകടമുണ്ടാക്കിയതായി Road Safety Authority (RSA). മൂന്നില്‍ ഒന്ന് ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ (32%) ഇതേ കാലയളവിനുള്ളില്‍ അപകടങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായും Ipsos B&A നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. രാജ്യത്തെ ആകെ ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കളില്‍ 76% പേരും പുരുഷന്മാരാണ്. സര്‍വേയില്‍ കണ്ടെത്തിയ കൂട്ടിയിടികളില്‍ ഉള്‍പ്പെട്ട എല്ലാവരും പുരുഷന്മാരാണെന്നും സര്‍വേ പറയുന്നു. ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ വളരെ കുറവാണെന്നും, അതിനാല്‍ പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണെന്നും … Read more