അയർലണ്ടിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു; പക്ഷെ 15-24 പ്രായക്കാരിൽ തൊഴിലില്ലായ്മ കൂടി

അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ കുറഞ്ഞു. 2025 മാര്‍ച്ച് മാസത്തിലെ 4.4 ശതമാനത്തില്‍ നിന്നും ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് (Seasonally adjusted) 4.1 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 15-74 പ്രായപരിധിയിലുള്ളവരെയാണ് റിപ്പോര്‍ട്ടിനായി പരിഗണിച്ചിരിക്കുന്നത്. 2024 ഏപ്രിലില്‍ 4.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷത്തിന് ശേഷം 2025 ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 4.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ലിംഗപരമായ വ്യത്യാസം പരിഗണിക്കുമ്പോള്‍ 2025 ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് 4.0 ശതമാനമാണ്. മാര്‍ച്ചില്‍ ഇത് 4.2 … Read more

കോവിഡാനന്തര തൊഴിലില്ലായ്മയിൽ നിന്നും അയർലണ്ട് കരകയറി; സഹായകമായത് സർക്കാർ പദ്ധതികൾ

കോവിഡ് കാലത്ത് സംഭവിച്ച തൊഴിലില്ലായ്മയില്‍ നിന്നും അയര്‍ലണ്ട് കരകയറിയതായും, ഏകദേശം എല്ലാ പ്രായക്കാരും തൊഴിലുള്ളവരായി മാറിയതായും Irish Human Rights and Equality Commission, Economic and Social Research Institute (ESRI) എന്നിവയുടെ സംയുക്ത റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലില്ലായ്മ പൊതുവില്‍ കുറഞ്ഞതായും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പും ശേഷവും രാജ്യത്തുള്ള തൊഴിലില്ലായ്മാ നിരക്കും, കോവിഡിന്റെ പ്രത്യാഘാതങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ കോവിഡാനന്തര തൊഴിലില്ലായ്മയിലും നിന്നും കരകയറാന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ വലിയ രീതിയില്‍ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ … Read more