കൗണ്ടി കാവനിൽ 1,000-ഓളം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു; വെള്ളം മലിനമാക്കപ്പെട്ടതെന്ന് സംശയം
കൗണ്ടി കാവനില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയതില്‍ അന്വേഷണമാരംഭിച്ച് Inland Fisheries Ireland (IFI). Ballinagh River-ന്റെ തീരത്ത് ഏകദേശം 1 കി.മീ ദൂരത്തിലാണ് 1,000-ഓളം മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ മാലിന്യം കലര്‍ന്നതാകാം ഇതിന് കാരണമെന്ന് ഒരു പ്രദേശവാസിയാണ് ഞായറാഴ്ച വൈകിട്ട് IFI-യെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ അധികൃതര്‍ വെള്ളത്തിന്റെ സാംപിള്‍ സ്വീകരിച്ച് പരിശോധനയ്ക്കായി കൊണ്ടുപോയി. ജലം മലിനമായിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണവും നടത്തും. അതേസമയം രാജ്യത്ത് ഈയിടെ അന്തരീക്ഷ താപനില കുത്തനെ ഉയര്‍ന്നതും, വെള്ളത്തിന്റെ … Read more