അയർലണ്ടിൽ പനി പടരുന്നു; നിങ്ങളുടെ കുട്ടിക്ക് സൗജന്യ ഫ്ലൂ വാക്സിൻ എടുത്തോ?

തണുപ്പുകാലം എത്തിയതോടെ അയര്‍ലണ്ടില്‍ പനി പടരുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യമെമ്പാടും കുട്ടികള്‍ക്കായി സൗജന്യ ഫ്‌ളൂ വാക്‌സിന്‍ ക്ലിനിക്കുകള്‍ തുറന്നിരിക്കുകയാണ് HSE. നിലവില്‍ പനി ഏറ്റവുമധികം ബാധിക്കുന്നത് 65-ന് മേല്‍ പ്രായമുള്ളവരെയും, 14 വയസ് വരെ പ്രായമുള്ള കുട്ടികളെയുമാണെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ 38 പ്രദേശങ്ങളിലായി ബുധനാഴ്ച ആരംഭിച്ച ക്ലിനിക്കുകള്‍ വെള്ളിയാഴ്ച വരെ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ 2 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ക്ലിനിക്കുകള്‍ എവിടെയെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: … Read more

അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ വാക്സിനുകൾ എടുക്കുക

അയര്‍ലണ്ടില്‍ ശീതകാലം വരുന്നത് പ്രമാണിച്ച് ജനങ്ങള്‍ ഉടനടി പനി, കോവിഡ് എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത്. ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ സീസണില്‍ വളരെ വര്‍ദ്ധിക്കുമെന്നും, വാക്‌സിന് അര്‍ഹരായ എല്ലാവരും വൈകാതെ തന്നെ അതിന് തയ്യാറാകണമെന്നും പ്രൊഫ. സ്മിത്ത് വ്യക്തമാക്കി. ധാരാളം പേര്‍ ഇപ്പോള്‍ തന്നെ വാക്‌സിനുകള്‍ എടുത്തുകഴിഞ്ഞു. രണ്ട് അസുഖങ്ങളുടെ വാക്‌സിനുകളും ഒരേസമയം എടുക്കാവുന്നതാണ്. ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസികള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വാക്‌സിന്‍ … Read more