ചുട്ടുപൊള്ളുമോ അയർലണ്ട്? ഈയാഴ്ച ചൂട് 27 ഡിഗ്രിയിലേക്ക് ഉയരും, യെല്ലോ വാണിങ്
അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില 27 ഡിഗ്രിയിലേയ്ക്ക് ഉയരും. 26 ഡിഗ്രി വരെ ഉയരുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കിലും ചൂട് അതിലും വര്‍ദ്ധിക്കുമെന്ന് Met Eireann വ്യക്തമാക്കി. ചൂട് വര്‍ദ്ധിക്കുമെന്നത് മുന്നില്‍ക്കണ്ട് രാജ്യമെങ്ങും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ 8 മണിവരെ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ താപനില 27 ഡിഗ്രി വരെയും, ചിലപ്പോള്‍ അതിന് മുകളിലും ഉയരും. തീരപ്രദേശങ്ങളില്‍ പക്ഷേ പരമാവധി … Read more