ഫ്രാൻസിലെ കത്തോലിക്കാ സഭയ്ക്ക് കീഴിൽ 330,000 കുട്ടികൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു; സഭയ്ക്ക് കളങ്കമായി മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്

ഫ്രാന്‍സിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ 330,000 കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. വൈദികരക്കം 3,000 പേരാണ് ഇത്തരത്തില്‍ ഉപദ്രവം നടത്തിയതെന്നാണ് Jean-Marc Sauve തലവനായ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇക്കാലമത്രയും സഭ ഈ സംഭവങ്ങള്‍ വിദഗ്ദ്ധമായി മൂടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഉപദ്രവത്തിന് ഇരയാവരോട് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫറന്‍സ് അധികാരികള്‍ മാപ്പപേക്ഷിച്ചു. ബാക്കി നടപടികള്‍ ചര്‍ച്ചചെയ്യുകയാണെന്നും അവര്‍ അറിയിച്ചു. തെറ്റുകള്‍ അംഗീകരിക്കുകയും, ഇത്രയും കാലം സ്വീകരിച്ച … Read more