കുതിച്ചുയർന്ന് അയർലണ്ടിലെ ഹീറ്റിംഗ് ഓയിൽ വില; ഇയു രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്
യൂറോപ്യന്‍ യൂണിയനില്‍ ഈയിടെയുണ്ടായ ഹോം ഹീറ്റിങ് ഓയില്‍ വില വര്‍ദ്ധന ഏറ്റവുമധികം ബാധിച്ചത് അയര്‍ലണ്ടുകാരെ. യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ 1,000 ലിറ്റര്‍ ഹോം ഹീറ്റിങ് ഓയിലിന് 964 യൂറോ എന്നതായിരുന്നു ഫെബ്രുവരി മാസത്തെ കണക്ക്. എന്നാല്‍ മാര്‍ച്ച് 9-ഓടെ ഇത് ശരാശരി 1,554.90 യൂറോ ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്. യുഎസും, ഇസ്രായേലും കൂടിച്ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനും, ഇറാൻ പ്രത്യാക്രമണമരംഭിച്ചതിനും പിന്നാലെ മിക്ക ലോകരാജ്യങ്ങളും ഇന്ധനവില വര്‍ദ്ധനയോ, ലഭ്യതക്കുറവോ അനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അയര്‍ലണ്ടിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. മുന്‍ … Read more



