കുതിരകൾക്ക് നേരെ ക്രൂരത: അയർലണ്ടിലെ വിവാദ ഇറച്ചിവെട്ട് കേന്ദ്രം പൂട്ടിച്ചു

കുതിരകള്‍ക്കെതിരെ ഞെട്ടിക്കുന്ന ക്രൂരത നടത്തിവന്ന അയര്‍ലണ്ടിലെ ഇറച്ചിവെട്ട് കേന്ദ്രം പൂട്ടിച്ചു. കൗണ്ടി കില്‍ഡെയറിലെ Straffan-ലുള്ള Shannonside Foods എന്ന ഇറച്ചിവെട്ട് കേന്ദ്രത്തിലെത്തിക്കുന്ന കുതിരകളെ വടി ഉപയോഗിച്ച് തല്ലിയും മറ്റും ക്രൂരത കാട്ടുന്ന കാര്യം RTE-യുടെ പുതിയ ഡോക്യുമെന്ററി വഴിയാണ് പുറംലോകമറിഞ്ഞത്. കുതിരകളെ ഉപദ്രവിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അയര്‍ലണ്ടില്‍ കുതിരകളെ ഇറച്ചിക്കായി കശാപ്പ് ചെയ്യാന്‍ ലൈസന്‍സുള്ള ഏക സ്ഥാപനമാണ് Shannonside Foods. ഡോക്യുമെന്ററി ചര്‍ച്ചയായതോടെ ഇറച്ചിവെട്ട് കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനമുയരുകയും, കാര്‍ഷിക വകുപ്പ്, യൂറോപ്യന്‍ കമ്മിഷന്‍ … Read more