ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ Fine Gael- ന് വേണ്ടി ഷോൺ കെല്ലിയോ, ഹെതർ ഹംഫ്രിസോ മത്സരിച്ചേക്കും
ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ Fine Gael ടിക്കറ്റിൽ എംഇപി ആയ ഷോൺ കെല്ലിയോ, പാർട്ടിയുടെ മുൻ ഉപനേതാവായ ഹെതർ ഹംഫ്രിസോ മത്സരിച്ചേക്കും. ഇരുവരും കഴിഞ്ഞ ദിവസം മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന Mairead McGuinness ആരോഗ്യ കാരണങ്ങളാൽ പിന്മാറിയതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ Fine Gael- ൽ വീണ്ടും ചർച്ച ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ മത്സര സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും Mairead McGuinness- ന്റെ പേര് ഉയർന്നു വന്നതോടെ ഷോൺ കെല്ലിയും, ഹെതർ ഹംഫ്രിസും പിന്മാറുകയായിരുന്നു. … Read more