‘കൃഷ്ണനാമം പാടി പാടി…’ എന്ന ഏറ്റവും പുതിയ കൃഷ്ണ ഭക്തിഗാന ആൽബം യൂട്യൂബിൽ റിലീസ് ആയി

ഐറിഷ് മലയാളിയും മാധ്യമപ്രവർത്തകനുമായ കെ.ആർ അനിൽകുമാറിന്റെ പുതിയ കൃഷ്ണ ഭക്തിഗാന ആൽബം ‘കൃഷ്ണനാമം പാടി പാടി…’ യൂട്യൂബിൽ റിലീസ് ആയി. ആയിരക്കണക്കിനാൾക്കാർ ഇതിനോടകം തന്നെ ഗാനം കേൾക്കുകയും നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ശ്രീകൃഷ്‌ണ ജന്മാഷ്ടമിക്ക് മുന്നോടിയായി Anil ഫോട്ടോസ് & Music-ന്റെ ബാനറിൽ പുറത്തിറക്കിയ ഗാനത്തിലെ വരികൾ അശോക് കുമാറിന്റെയും , അതിനു സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്നത് ഷൈൻ വെങ്കിടങ്ങുമാണ്. കടുത്ത കൃഷ്ണ ഭക്തിയാൽ ഗുരുവായൂരപ്പനെ തേടിയിറങ്ങുന്ന ഒരു വയോധികന് അവസാനം ദർശനം … Read more

അയർലണ്ടുകാർ വാർത്തകളറിയാൻ ടിവിയെക്കാൾ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെ എന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലാദ്യമായി വാര്‍ത്തകളറിയാന്‍ ആളുകള്‍ ടിവിയെക്കാള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. Digital News Report Ireland-ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വാര്‍ത്തകളറിയാനായി രാജ്യത്തെ ജനങ്ങള്‍ കൂടുതലായും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേയ്ക്ക് തിരിഞ്ഞതായി വ്യക്തമാക്കുന്നത്. അതോടൊപ്പം വാര്‍ത്ത വായിക്കാനായി അയര്‍ലണ്ടുകാര്‍ പണം നല്‍കുന്നത് ഈ വര്‍ഷം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ 33% പേരാണ് തങ്ങള്‍ വാര്‍ത്തകളറിയാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് തിരയാറ് എന്ന് സര്‍വേയില്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ കൂടാതെയുള്ള കണക്കാണിത്. 31% പേര്‍ ടിവി ചാനലുകളെ ആശ്രയിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ … Read more