അയർലണ്ടിൽ ഇന്നും നാളെയും മെഡിക്കൽ സയന്റിസ്റ് സമരം; ലബോറട്ടറി ടെസ്റ്റുകൾ നടക്കില്ല

അയര്‍ലണ്ടില്‍ മെഡിക്കല്‍ സയന്റിസ്റ്റുകള്‍ നടത്തുന്ന സമരം കാരണം ഇന്നും നാളെയുമായി 30,000-ഓളം അപ്പോയിന്റ്‌മെന്റുകളും, ടെസ്റ്റുകളും ക്യാന്‍സലാകും. ഏറെക്കാലത്തെ ആവശ്യമായ ശമ്പളവ്യവസ്ഥയിലെ പരിഷ്‌കരണം, ജോലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം. കഴിഞ്ഞ ബുധനാഴ്ചയും ഇതേ കാര്യങ്ങളുന്നയിച്ച് സമരം നടന്നിരുന്നു. കഴിഞ്ഞയാഴ്ചത്തെ സമരം ഫലം കാണാഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും സമരം ചെയ്യുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് Medical Laboratory Scientists Association (MLSA) പറയുന്നു. കുറഞ്ഞ ശമ്പളം കാരണം മേഖലയില്‍ കൃത്യമായ ജോലിനിയമനം നടക്കുന്നില്ലെന്നും, പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും MLSA … Read more