അയർലണ്ടിന്റെ തലവര മാറുമോ? വീടുകൾ, ജലവിതരണം, ആരോഗ്യം, ഡബ്ലിൻ മെട്രോ ലിങ്ക്; പുതിയ ദേശീയ വികസന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

അയര്‍ലണ്ടിനായുള്ള ഏറ്റവും പുതിയ ദേശീയ വികസന പദ്ധതി (National Development Plan -NDP) പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്വതന്ത്ര ടിഡി Sean Canney എന്നിവര്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ വച്ച് പദ്ധതി പ്രഖ്യാപനം നടത്തിയത്. അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ രാജ്യത്തിന് ആവശ്യമായ വലിയ രീതിയിലുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് NDP-യില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 275.4 ബില്യണ്‍ യൂറോയുടെ പദ്ധതികള്‍ 2035 വരെയുള്ള കാലയളവിലേയ്ക്കായി വിഭാവനം ചെയ്തിട്ടുണ്ട്. ഏതാനും … Read more