ഡബ്ലിനിൽ സ്ത്രീയുടെ പ്രസവ ശുശ്രൂഷകരായി ഫയർ എൻജിൻ ജീവനക്കാർ

ഡബ്ലിനില്‍ സ്ത്രീയുടെ പ്രസവശുശ്രൂഷകരായി ഫയര്‍ എഞ്ചിന്‍ ജീവനക്കാര്‍. Finglas, Phibsborough എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ബ്രിഗേഡുമാരാണ് വ്യാഴാഴ്ച രാവിലെ N2-വില്‍ വച്ച് സ്ത്രീയെ പ്രസവിക്കാന്‍ സഹായിച്ചത്. പാരാമെഡിക്കല്‍ സംഘവും സഹായത്തിനെത്തി. പെണ്‍കുഞ്ഞിനാണ് സ്ത്രീ ജന്മം നല്‍കിയതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

കവിയൂർ പൊന്നമ്മ അന്തരിച്ചു

മലയാള സിനിമയുടെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 80 വയസായിരുന്നു. ആയിരത്തില്‍പരം സിനിമകളില്‍ അഭിനയിച്ച പൊന്നമ്മ, പേരുപോലെ തന്നെ ഹൃദയസ്പര്‍ശിയായ അമ്മ വേഷങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ പ്രതിഷ്ഠ നേടിയത്. 1945 സെപ്റ്റംബര്‍ 10-ന് തിരുവല്ലയ്ക്കടുത്ത് കവിയൂരില്‍ ജനിച്ച പൊന്നമ്മ, ഗായികയായാണ് കലാരംഗത്ത് പ്രവേശിച്ചത്. നാടകങ്ങളിലും പാടി. 14-ആം വയസില്‍ തോപ്പില്‍ ഭാസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെ അഭിനയമാരംഭിക്കുകയും, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ‘കുടുംബിനി’ എന്ന ചിത്രത്തിലൂടെ … Read more

അയർലണ്ടുകാർ വാർത്തകളറിയാൻ ടിവിയെക്കാൾ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെ എന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലാദ്യമായി വാര്‍ത്തകളറിയാന്‍ ആളുകള്‍ ടിവിയെക്കാള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. Digital News Report Ireland-ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വാര്‍ത്തകളറിയാനായി രാജ്യത്തെ ജനങ്ങള്‍ കൂടുതലായും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേയ്ക്ക് തിരിഞ്ഞതായി വ്യക്തമാക്കുന്നത്. അതോടൊപ്പം വാര്‍ത്ത വായിക്കാനായി അയര്‍ലണ്ടുകാര്‍ പണം നല്‍കുന്നത് ഈ വര്‍ഷം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ 33% പേരാണ് തങ്ങള്‍ വാര്‍ത്തകളറിയാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് തിരയാറ് എന്ന് സര്‍വേയില്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ കൂടാതെയുള്ള കണക്കാണിത്. 31% പേര്‍ ടിവി ചാനലുകളെ ആശ്രയിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ … Read more

ഡോണഗലിലെ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി; അന്വേഷന്മാരംഭിച്ച് ഏജൻസികൾ

കൗണ്ടി ഡോണഗലിലെ നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി. വ്യാഴാഴ്ചയാണ് Bridgend-ലെ Skeoge River-ല്‍ 300-ലധികം മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ Inland Fisheries Ireland (IFI) അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോണഗല്‍ കൗണ്ടി കൗണ്‍സിലും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. നദീജലം ശേഖരിച്ച അന്വേഷണസംഘങ്ങള്‍, എന്തെങ്കിലും രാസവസ്തുവോ മറ്റോ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വളര്‍ച്ചയെത്താത്ത brown trout, European eel എന്നിവയാണ് പ്രധാനമായും ചത്തത്. നദീതീരത്തിന് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവ ചത്തുപൊന്തിയത്.

ഡബ്ലിൻ ബസിൽ ഉടമസ്ഥരില്ലാത്ത കവറിൽ 60,000 യൂറോ; വീഡിയോ വൈറൽ

ഡബ്ലിന്‍ ബസില്‍ ഉടമസ്ഥനില്ലാതെ ഒരു കവര്‍ നിറയെ പണം! 50, 100 യൂറോ നോട്ടുകളടങ്ങിയ ഒരു കവര്‍ ആരുമില്ലാത്ത ബസിലെ ഒരു സീറ്റില്‍ കിടക്കുന്നതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിലായി സേഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വടക്കന്‍ ഡബ്ലിനിലാണ് സംഭവം എന്നാണ് കരുതപ്പെടുന്നത്. വീഡിയോയിലെ സംഭാഷണമനുസരിച്ച് രണ്ട് ചെറുപ്പക്കാര്‍ ബസില്‍ കയറിയതായും, എന്തോ ഡീല്‍ പോലെ സംസാരിച്ച ശേഷം 60,000 യൂറോയിലധികം അടങ്ങിയ കവര്‍ ബസില്‍ ഉപേക്ഷിച്ച് ഇവര്‍ പോകുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ബസ് ഡിപ്പോയിലെത്തുമ്പോള്‍ ഗാര്‍ഡ … Read more