ഓസ്കാറിൽ മികച്ച ചിത്രമുൾപ്പെടെ ആറ്‌ പുരസ്കാരങ്ങളുമായി തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മൈക്കൽ ബി ജോർദാൻ മികച്ച നടൻ, ജെസ്സി ബക്ലി നടി

ഹോളിവുഡ്: ഡോൾബി തിയേറ്ററിൽ ഞായറാഴ്ച രാത്രി നടന്ന 98-ആമത് അക്കാദമി അവാർഡ്‌സ് നിശയിൽ പോൾ തോമസ് ആൻഡേഴ്സന്റെ പൊളിറ്റിക്കൽ ത്രില്ലർ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ന് വലിയ നേട്ടം. തോമസ് പിഞ്ചണിന്റെ ‘വൈൻലാൻഡ്’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ ആറ് ഓസ്‌കാറുകൾ സ്വന്തമാക്കി. മുൻപ് പലതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടും പുരസ്കാരം ലഭിക്കാതിരുന്ന ആൻഡേഴ്സൺ, വൈകാരികമായ പ്രസംഗത്തിലൂടെ തന്റെ വിജയം പുതിയ തലമുറയ്ക്ക് സമർപ്പിച്ചു. റയാൻ കൂഗ്ലറുടെ … Read more