അയർലണ്ടിൽ സേവിങ്സ് അക്കൗണ്ടുകൾക്ക് പലിശനിരക്ക് ഉയർത്തി AIB-യും

Bank of Ireland-ന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കായ AIB-യും സേവിങ്‌സ് അക്കൗണ്ടുകള്‍ക്കുള്ള പലിശനിരക്ക് ഉയര്‍ത്തുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി European Central Bank പലിശനിരക്കുകള്‍ ഉയര്‍ത്തിയതോടെ, ലോണ്‍ തിരിച്ചടവുകളും മറ്റും കാര്യമായി വര്‍ദ്ധിച്ചിരുന്നു. ഇതുവഴി ബാങ്കുകള്‍ക്ക് അധിലാഭം ലഭിക്കുമ്പോഴും അതിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് സേവിങ്‌സ് അക്കൗണ്ടുകളുള്ളവര്‍ക്ക് കൂടുതല്‍ പലിശ നല്‍കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്. 10 മുതല്‍ 1,000 യൂറോ വരെ ബാങ്കില്‍ സാധാരണ നിക്ഷേപമുള്ളവര്‍ക്ക് 12 മാസത്തേയ്ക്ക് 3% വരെ പലിശ … Read more