പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി:Fianna Fail നേതാവ് മീഹോൾ മാർട്ടിന്റെ നേതൃപാടവം ചോദ്യം ചെയ്ത് ടിഡിമാർ, എന്നാൽ മാർട്ടിൻ മാറേണ്ട കാര്യമില്ലെന്ന് മന്ത്രി ഒ’ബ്രിയൻ
മീഹോള്‍ മാര്‍ട്ടിന്‍ തന്നെ പാര്‍ട്ടി നേതാവായി തുടരണമെന്ന് Fianna Fail-ലെ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത് എന്ന് ഗതാഗതവകുപ്പ് മന്ത്രിയായ ഡാര ഒ’ബ്രിയന്‍. പാര്‍ട്ടിയിലെ 48 ടിഡിമാര്‍, 20 സെനറ്റര്‍മാര്‍ എന്നിവരില്‍ ബഹുഭൂരിപക്ഷം പേരും മാര്‍ട്ടിന്‍ തന്നെ നേതാവായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണ് ഒ’ബ്രിയന്‍ തിങ്കളാഴ്ച പറഞ്ഞത്. മാര്‍ട്ടിന്റെ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Fianna Fail-ന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ജിം ഗാവിന്‍, വിവാദങ്ങളെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച സാഹചര്യത്തിലാണ് മാര്‍ട്ടിന്‍ നേതൃസ്ഥാനത്ത് നിന്നും മാറണമെന്ന് … Read more






 
						 
						 
						 
						 
						