അയർലണ്ടിലെ ശരാശരി മാസവാടക 1,300 യൂറോ ആയി ഉയർന്നു; ഡെപ്പോസിറ്റ് തുക 1,000 യൂറോ

അയര്‍ലണ്ടിലെ ദേശീയ വാടകനിരക്ക് ശരാശരി 1,300 യൂറോ ആയി ഉയര്‍ന്നുവെന്ന് Residential Tenancies Board (RTB)-ന്റെ പഠന റിപ്പോര്‍ട്ട്. ഒപ്പം നിലവില്‍ ഡെപ്പോസിറ്റായി നല്‍കേണ്ടത് ശരാശരി 1,000 യൂറോയുമാണ്. 2019-20 കാലഘട്ടത്തെ അപേക്ഷിച്ച് വാടകനിരക്കില്‍ 300 യൂറോയുടെ വര്‍ദ്ധനയുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലയളവിലാണ് ഇത് സംബന്ധിച്ച് നേരത്തെ RTB-യുടെ പഠനം നടന്നിട്ടുള്ളത്. പഠനം സംബന്ധിച്ച് നടത്തിയ സര്‍വേയില്‍, തങ്ങള്‍ വാടകയ്ക്ക് താമസം ആരംഭിച്ച ശേഷം നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് 31% വാടകക്കാരും പറഞ്ഞത്. കഴിഞ്ഞ 12 മാസത്തിനിടെയാണ് … Read more

അയർലണ്ടിലെ വീട്ടുടമകൾ വാടകക്കാരുടെ വിവരങ്ങൾ ഇനിമുതൽ RTB-യിൽ രജിസ്റ്റർ ചെയ്യണം; പുതിയ നിയമം പ്രാബല്യത്തിൽ

അയര്‍ലണ്ടിലെ വീട്ടുടമകള്‍ തങ്ങളുടെ വാടക്കാരുടെ വിവരങ്ങള്‍ വര്‍ഷാവര്‍ഷം Residential Tenancies Board (RTB)-മായി ബന്ധപ്പെട്ട് രേഖപ്പെടുത്തണമെന്ന പുതിയ നിയമവുമായി അധികൃതര്‍. ഏപ്രില്‍ 4-ന് നിലവില്‍ വന്ന നിയമപ്രകാരം വാടക കാലാവധി ആരംഭിച്ചാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ RTB-യില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാ വര്‍ഷവും വാടക ആരംഭിച്ച വാര്‍ഷികദിവസം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇത് പുതുക്കുകയും വേണം. വാടകക്കാര്‍, വാടക തുക, വാടക കാലയളവ് തുടങ്ങിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ നിയമം പര്യാപ്തമാകുമെന്നാണ് പ്രതീക്ഷയെന്ന് RTB … Read more