അയർലണ്ടിൽ നിങ്ങൾക്ക് എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്? സർക്കാർ നടത്തുന്ന സർവേയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം
ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നേരെ അയര്‍ലണ്ടില്‍ ഈയിടെയായി നടന്ന അക്രമസംഭവങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ പലതും വംശീയമായ ആക്രമണങ്ങളായിരുന്നു എന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് പുറമെ നിരവധി അക്രമസംഭവങ്ങള്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലായി ദിവസേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടുത്തെ ജനജീവിതം എത്രത്തോളം സുരക്ഷിതമാണ് എന്നറിയാനായി സര്‍ക്കാര്‍ തന്നെ നേരിട്ട് ഒരു അഭിപ്രായ സര്‍വേ നടത്താന്‍ രംഗത്തെത്തിയിരിക്കുകയാണ്. പകല്‍ സമയത്ത് നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് സുരക്ഷിതത്വം തോന്നാറുണ്ടോ, രാത്രിയില്‍ എന്താണ് സ്ഥിതി, അയര്‍ലണ്ട് സുരക്ഷിതമായി … Read more



