എന്റെ സലോമിക്ക്…; “അറ്റുപോകാത്ത ഓർമകൾ” മലയാളി സമൂഹത്തെ ഓർമിപ്പിക്കുന്നതെന്ത്?

മതഭ്രാന്തന്മാർ കൈപ്പത്തി വെട്ടിയെടുത്ത ജോസഫ് മാഷിന്റെ “അറ്റുപോകാത്ത ഓർമകൾ” എന്ന ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ആത്മകഥ വായിച്ചത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു . ആദ്യപേജിൽ ഒരു വാചകം മാത്രം. “എന്റെ സലോമിക്ക്…” സഭ അധികാരികളുടെ പീഡനം മൂലം ഡിപ്രഷനിലേക്കു പോയി പിന്നീട് ആത്മഹത്യയിൽ അഭയം തേടിയ തന്റെ പങ്കാളിക്കല്ലാതെ വേറെ ആർക്കാണ് ഈ പുസ്തകം സമർപ്പിക്കാനാവുക? ചോദ്യപേപ്പർ വിവാദത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ തീയതി സഹിതം ഓരോ ദിവസവും സംഭവിച്ച കാര്യങ്ങൾ കൃത്യമായും സത്യസന്ധമായും … Read more

യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണി, ഗണപതി എഴുതിയ താളിയോല; തട്ടിപ്പുകാരിൽ നിന്ന് ഉൾക്കാഴ്ചകളും യുക്തിബോധവും ലഭിക്കാൻ വിധിക്കപ്പെട്ട പ്രബുദ്ധ മലയാളിസമൂഹം!

ലോകമെങ്ങുമുള്ള മലയാളികള്‍ ഇപ്പോള്‍ മറ്റെല്ലാം മറന്ന് ആര്‍ത്തുരസിക്കുകയാണ്. ഒരു ബുദ്ധിമാനായ ക്രിമിനല്‍ പ്രശസ്തരെ ഉള്‍പ്പെടെ അനേകരെ പറ്റിച്ചു കോടികള്‍ ഉണ്ടാക്കിയ വിധം മനസ്സിലാക്കുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക? പ്രബുദ്ധരെന്ന് ഒരു വശത്ത് മേനി നടിക്കുകയും മറുവശത്ത് എല്ലാത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുകയും ചെയ്യുന്ന മലയാളി പോലൊരു സമൂഹം ലോകത്ത് വേറെ എവിടെയുണ്ട്? ആട്, തേക്ക്, മാഞ്ചിയം കാലത്തുനിന്നു മലയാളി തട്ടിപ്പിന്റെ രീതിശാസ്ത്രത്തില്‍ വളരെയേറെ വളര്‍ന്നിരിക്കുന്നു. വിശ്വസിക്കുക എന്നത് മനുഷ്യമസ്തിഷ്‌കത്തിന്റെ പരിണാമപ്രക്രിയയിലൂടെ സിദ്ധിച്ച ഒരു സവിശേഷതയാണ്. ഒരു ആദിമ മനുഷ്യന്‍ … Read more