‘പൊതുതെരഞ്ഞെടുപ്പിനെ ഉടൻ നേരിടാനും തയ്യാർ, Sinn Fein നേതാവായി തുടരും’: പാർട്ടിയുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മേരി ലൂ മക്‌ഡൊണാൾഡ്
അയര്‍ലണ്ടില്‍ വേണമെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനോട് പ്രതിപക്ഷനേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മക്‌ഡൊണാള്‍ഡിന്റെ പാര്‍ട്ടിയായ Sinn Fein-ന് പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാതെ വരികയും, ഭരണകക്ഷികളായ Fine Gael, Fianna Fail എന്നിവര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ, സര്‍ക്കാര്‍ വൈകാതെ തന്നെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലെ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഭരണകക്ഷികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വന്നാലും … Read more