അയർലണ്ടിൽ അനധികൃത സ്ട്രീമിങ് സേവനങ്ങൾ നൽകുന്ന നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ച് അധികൃതർ; ഇത്തരം സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങുന്നവരും ജാഗ്രതൈ!

അയര്‍ലണ്ടില്‍ അനധികൃതമായി ടിവി സ്ട്രീമിങ് സര്‍വീസുകള്‍ നല്‍കിവരുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്‍കി Federation Against Copyright Theft (FACT). Kerry, Louth, Laois, Mayo, Donegal, Kilkenny, Wexford, Meath, Cavan എന്നീ കൗണ്ടികളിലെ 15 റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സ്‌കൈ ടിവിയുടെ പരാതി സംബന്ധിച്ച് അധികൃതര്‍ നടപടിയെടുത്തത്. ‘ഡോജ്ഡി ബോക്‌സുകള്‍’ എന്നറിയപ്പെടുന്ന ഉപകരണം വഴിയും മറ്റും അനധികൃതമായി ഉപഭോക്താക്കള്‍ക്ക് സ്ട്രീമിങ് സാധ്യമാക്കി നല്‍കുകയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്തിരുന്നത്. സാധാരണ സബ്‌സ്‌ക്രിപ്ഷനെക്കാള്‍ നിരക്ക് കുറവാണ് എന്നതിനാല്‍ നിരവധി … Read more

അയർലണ്ടിൽ ഇന്ന് അപൂർവമായ ‘ബ്ലൂ സൂപ്പർമൂൺ’ പ്രതിഭാസം

വളരെ അപൂര്‍വ്വമായ ‘ബ്ലൂ സൂപ്പര്‍മൂണ്‍’ പ്രതിഭാസം ഇന്നും (ഓഗസ്റ്റ് 19) നാളെയും അയര്‍ലണ്ടില്‍. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയത്ത് ഉണ്ടാകുന്ന പൂര്‍ണ്ണചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ഭൂമിയില്‍ നിന്നും ചന്ദ്രനിലേയ്ക്കുള്ള ദൂരം കുറയുന്നതോടെ ചന്ദ്രന്‍ കൂടുതല്‍ പ്രകാശഭരിതമായി അനുഭവപ്പെടും. ഒരേ കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനെയാണ് (അല്ലെങ്കില്‍ ഒരേ സീസണില്‍ തന്നെയുള്ള മൂന്നാമത്തെ പൂര്‍ണ്ണചന്ദ്രന്‍) ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. അല്ലാതെ നിറവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഈ രണ്ട് പ്രതിഭാസങ്ങളും ഒരുമിച്ച് വരുന്നു … Read more