മയക്കുമരുന്ന് നിറച്ച സിറിഞ്ച് സ്ത്രീകളുടെ മേൽ കുത്തിവയ്ക്കുന്ന 25 സംഭവങ്ങൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്തതായി മന്ത്രി

അയര്‍ലണ്ടില്‍ സ്ത്രീകള്‍ക്ക് അറിയാതെ മയക്കുമരുന്ന് നല്‍കി ഉപദ്രവിക്കാന്‍ ശ്രമിച്ച 46 കേസുകള്‍ 2021-ല്‍ റിപ്പോര്‍ട്ട് ചെയ്തതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. ഇതില്‍ 25 എണ്ണം സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെയ്ക്കാന്‍ ശ്രമിച്ച കേസുകളാണെന്നും മക്കന്റീ വ്യക്തമാക്കി. രാജ്യത്ത് ഈയിടെയായി ആള്‍ക്കൂട്ടത്തിനിടയിലും മറ്റും മയക്കുമരുന്ന് കലര്‍ത്തിയ സിറിഞ്ചുകളുമായെത്തി സ്ത്രീകളുടെ ദേഹത്ത് അവ കുത്തിവെയ്ക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പുറമെ പാര്‍ട്ടികളിലും മറ്റും മദ്യത്തിലും മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ കേസുകളുമുണ്ട്. യു.കെയിലും സമാനമായ ഒട്ടനവധി കേസുകളാണ് റിപ്പോര്‍ട്ട് … Read more