അയർലണ്ടിൽ St Brigid’s Day ഇന്ന്; രാജ്യമെങ്ങുമുള്ള സ്മാരകങ്ങളിൽ ദീപാലങ്കാരം തെളിയിച്ചുള്ള ആഘോഷങ്ങൾക്ക് തുടക്കം

ഈ വര്‍ഷത്തെ St Brigid’s Day രാജ്യമെമ്പാടുമുള്ള സ്മാരകങ്ങളിലും, ചരിത്രപ്രധാനമായ കെട്ടിടങ്ങളിലും ദീപാലങ്കാരം തീര്‍ത്തുകൊണ്ട് ആഘോഷിക്കാന്‍ അയര്‍ലണ്ടുകാര്‍. അയര്‍ലണ്ടിലെ സ്ത്രീകളുടെ സംഘടനയായ Herstory ആണ് പരിപാടി ഏറ്റെടുത്ത് നടത്തുന്നത്. ഐറിഷ് സമൂഹത്തിനും, സംസ്‌കാരത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സ്ത്രീകളെ ആദരിക്കുന്നതിനായാണ് എല്ലാ ഫെബ്രുവരി 1-നും St Brigid’s Day നടത്തപ്പെടുന്നത്. അടുത്ത വര്‍ഷം മുതല്‍ St Brigid’s Day പൊതു അവധിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആദ്യമായാണ് ഒരു സ്ത്രീയുടെ പേരില്‍ പൊതു അവധിദിനം ലഭിക്കുന്നത്. … Read more