അയർലണ്ടിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത് സെന്റ് പാട്രിക്സ് ഡേ പരേഡുകൾ

ഇന്നലെ ഡബ്ലിനില്‍ നടന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ പങ്കെടുത്ത് ആയിരങ്ങള്‍. അയര്‍ലണ്ടിന്റെ ദേശീയാഘോഷമായ സെന്റ് പാട്രിക്‌സ് ഡേയില്‍ ഡബ്ലിന് പുറമെ രാജ്യത്തെ വിവിധ നഗരങ്ങളിലും വര്‍ണ്ണാഭമായ പരേഡുകള്‍ നടന്നു. ഡബ്ലിന്‍ നഗരത്തില്‍ നടന്ന പരേഡ് വീക്ഷിക്കാനായി ഏകദേശം അഞ്ച് ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്. ഉച്ചയ്ക്ക് 12 മണിയോടെ Parnell Square-ല്‍ നിന്നാരംഭിച്ച പരേഡിന് ഇത്തവണത്തെ ഗ്രാന്‍ഡ് മാര്‍ഷലായ നടി Victoria Smurfit ആണ് നേതൃത്വം നല്‍കിയത്. പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ്, അദ്ദേഹത്തിന്റെ ഭാര്യ സബീന … Read more

സെന്റ് പാട്രിക്സ് ദിനത്തെ വരവേൽക്കാനൊരുങ്ങി അയർലണ്ട്; ആരാണ് സെന്റ് പാട്രിക്?

അയര്‍ലണ്ടിന്റെ ദേശീയ ആഘോഷങ്ങളിലൊന്നായ സെന്റ് പാട്രിക്‌സ് ഡേ ഇന്ന്. എല്ലാ വര്‍ഷവും മാര്‍ച്ച് 17-ന് ആഘോഷിക്കപ്പെടുന്ന സെന്റ് പാട്രിക്‌സ് ഡേ ദേശീയ പൊതു അവധിദിനവുമാണ്. എന്നാല്‍ ഇത്തവണത്തേത് ഞായറാഴ്ചയാണ് എന്നതിനാല്‍ പ്രത്യേക അവധിദിനം ഉണ്ടാകില്ല. അയര്‍ലണ്ടിലെ ആദ്യത്തെ പാലകപുണ്യവാളനായ സെന്റ് പാട്രിക്കിന്റെ (c. 385 – c. 461) ഓര്‍മ്മയ്ക്കായാണ് ഈ ദിനം രാജ്യമെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. ഒപ്പം അയര്‍ലണ്ടില്‍ ക്രിസ്ത്യന്‍ മതം എത്തിയതിന്റെ കൂടി ആഘോഷമാണ് ഈ ദിനം. തത്വത്തില്‍ മതപരമായ ആഘോഷം എന്ന് പറയാമെങ്കിലും … Read more