കോർക്കിൽ കത്തിക്കുത്ത്; മധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്

കോര്‍ക്കില്‍ മധ്യവയസ്‌കയ്ക്ക് കത്തിക്കുത്തില്‍ പരിക്ക്. ശനിയാഴ്ച വൈകിട്ട് 4.30-ഓടെയാണ് കോര്‍ക്കിലെ Kanturk-ന് സമീപം Banteer-ലെ വീട്ടില്‍ വച്ച് 50-ലേറെ പ്രായമുള്ള സ്ത്രീക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് അപായമില്ലെന്ന് ഗാര്‍ഡ അറിയിച്ചു. സംഭവസ്ഥലത്ത് ഗാര്‍ഡ എത്തി അല്‍പ്പനേരത്തിനുള്ളില്‍ തന്നെ വീടിന് സമീപത്ത് ഒരു പുരുഷനെയും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശം സീല്‍ ചെയ്തതായും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ നിലവില്‍ വേറെ … Read more