അയർലണ്ടിൽ പാലിന് വില കുറയും; 2 വർഷത്തിനിടെ ആദ്യമായി വിലക്കുറവ് പ്രഖ്യാപിച്ച് സൂപ്പർമാർക്കറ്റുകൾ

2023-ന് ശേഷം ആദ്യമായി അയര്‍ലണ്ടില്‍ പാലിന് വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍. പാലിന് പരമാവധി 16 സെന്റ് വിലക്കുറവാണ് Lidl Ireland പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 2 ലിറ്റര്‍ കാര്‍ട്ടന്റെ വില 2.45 യൂറോയില്‍ നിന്നും 2.35 യൂറോ ആയി കുറയും. 3 ലിറ്ററിന്റെ വില 3.55 യൂറോയില്‍ നിന്നും 3.39 ആകുകയും ചെയ്യും. 3 സെന്റ് മുതല്‍ 16 സെന്റ് വരെ വിലക്കുറവാണ് Aldi വിവിധ പാക്കുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണപ്പെരുപ്പം കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാല്‍ … Read more

കൊതുയൂറും രുചിക്കൂട്ടുകളുമായി ‘ഇൻഗ്രീഡിയന്റ്സ് ഏഷ്യൻ സൂപ്പർമാർക്കറ്റി’ന്റെ ആറാമത് ശാഖ ഓഗസ്റ്റ് 9-ന് ഉദ്‌ഘാടനം ചെയ്യപ്പെടുന്നു

അയര്‍ലണ്ടില്‍ ഏഷ്യന്‍ രുചിക്കൂട്ടുകളുടെ കലവറയായ ‘Ingredients Asian Super Market’ന്റെ ആറാമത് ശാഖ ഓഗസ്റ്റ് 9-ന് ഉദ്ഘാടനം ചെയ്യപ്പെടും. കൗണ്ടി ഡബ്ലിനിലെ ന്യൂകാസില്‍ നോര്‍ത്തിലുള്ള Unit 3 Market Square-ലാണ് വിപുലമായ ഉദ്ഘാടന ചടങ്ങ്. ഏഷ്യന്‍ രുചികളുടെ പാചകത്തിന് ആവശ്യമായ എല്ലാ പലചരക്ക്, പച്ചക്കറി ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍, ഏതാനും വര്‍ഷങ്ങള്‍ക്കിടെ അയര്‍ലണ്ടില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച സംരംഭമാണ്. ഇന്ത്യന്‍ രുചിക്കൂട്ടുകളടക്കം ലഭ്യമായ സൂപ്പര്‍മാര്‍ക്കറ്റ് എന്ന നിലയില്‍ പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്. … Read more

ലിമറിക്കിൽ പുതിയ സ്റ്റോർ സ്ഥാപിക്കാൻ Aldi; 30 പേർക്ക് ജോലി

ലിമറിക്കില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാന്‍ Aldi. 30 പേര്‍ക്ക് പുതുതായി തൊഴിലസവരമൊരുക്കുന്ന സ്‌റ്റോര്‍ Moyross-ലാണ് നിര്‍മ്മിക്കുന്നത്. 1,135 സ്‌ക്വയര്‍ഫീറ്റില്‍ 7 മില്യണ്‍ യൂറോയാണ് സ്‌റ്റോറിനായി മുടക്കുന്നത്. 2025-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 110 കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍, ആറ് ഇലക്ട്രിക് കാറുകള്‍ ഒരേസമയം ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം എന്നിവയും Moyross-ലെ സ്റ്റോറിന്റെ പ്രത്യേകതകളാകും. പൂര്‍ണ്ണമായും സോളാര്‍ പവര്‍ ഉപയോഗിച്ചാകും സ്‌റ്റോര്‍ പ്രവര്‍ത്തിക്കുക.