ഡബ്ലിനിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മോഷണം; കൗമാരക്കാരൻ അറസ്റ്റിൽ

ഡബ്ലിനില്‍ മോഷണം, അക്രമം എന്നിവ നടത്തിയ കേസില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ശനിയാഴ്ച വെളുപ്പിന് 1 മണിയോടെയായിരുന്നു നഗരത്തിലെ St. Stephen’s Green-ന് സമീപം വച്ച് പ്രതി ഒരു വഴിയാത്രക്കാരന്റെ വസ്തുവകകള്‍ മോഷ്ടിച്ചത്. മോഷണത്തിനിടെ പ്രതി ഇദ്ദേഹത്തെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആംബുലന്‍സില്‍ St. James Hospital-ല്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണമാരംഭിച്ച ഗാര്‍ഡ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. കൗമാരക്കാരനായ ഇയാളെ Pearse Street Garda station-ല്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഇയാളില്‍ നിന്നും മോഷണവസ്തുക്കള്‍ … Read more