കെറി ബീച്ചിൽ രണ്ട് ലൈഫ് ഗാർഡുമാർക്ക് മിന്നലേറ്റു; മിന്നലിൽ നിന്നും സുരക്ഷിതരാകുന്നത് എങ്ങനെ?

കെറി കൗണ്ടിയിലെ Banna ബീച്ചില്‍ രണ്ട് ലൈഫ് ഗാര്‍ഡുമാര്‍ക്ക് മിന്നലേറ്റു. രാജ്യത്ത് ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് അപകടം. അതേസമയം ഇരുവര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. കെറി കൗണ്ടിയില്‍ 1.30ന് Met Eireann-ന്റെ യെല്ലോ വാണിങ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ആളുകളോട് തിരികെ കയറാന്‍ നിര്‍ദ്ദേശം നല്‍കവെയാണ് ലൈഫ് ഗാര്‍ഡുകള്‍ക്ക് മിന്നലേറ്റത്. മുന്‍കരുതലെന്നോണം കെറിയിലെ എല്ലാ ലൈഫ് ഗാര്‍ഡ് ബീച്ചുകളും … Read more

അയർലണ്ടിൽ മഴയ്‌ക്കൊപ്പം കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കുക

അയര്‍ലണ്ടിലുടനീളം ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് Met Eireann. മഴയ്‌ക്കൊപ്പം മേഘം മൂടിയ കാലാവസ്ഥയും അനുഭവപ്പെടും. ഉച്ചയോടെ ശക്തമായ കാറ്റോടു കൂടിയ മഴ ആരംഭിക്കുന്നത് വൈകുന്നേരവും തുടരും. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ചിലയിടങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. 18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. കാറ്റോടുകൂടിയ മഴയും, ഇടിമിന്നലും കാരണം രാജ്യത്തെ 21 കൗണ്ടികളില്‍ കഴിഞ്ഞ ദിവസം കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇന്ന് (ഞായറാഴ്ച) വടക്കന്‍ അയര്‍ലണ്ടിലെ Antrim, Armagh, … Read more

ക്ലെയറിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

നോര്‍ത്ത് ക്ലെയറില്‍ മിന്നലേറ്റ് വീടിന് തീ പിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇടിമിന്നലോട് കൂടി മഴ പെയ്യുന്നതിനിടെ Kinavara Road, N67 Ballyvaughan-ലെ Bishop Quarter-ലുള്ള വീടിന് മിന്നലേറ്റത്. അഗ്നിശമന സേനയ്‌ക്കൊപ്പം ഗാര്‍ഡയും രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയും, തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഇവിടുത്തെ നാട്ടുകാരും റോഡില്‍ ഗതാഗതം നിയന്ത്രിച്ച് അധികൃതര്‍ക്ക് സഹായം നല്‍കി. വീടിന്റെ മേല്‍ക്കൂരയില്‍ തീ പടര്‍ന്ന നിലയിലായിരുന്നു കാണപ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചതോ പരിക്കേറ്റതോ ആയി റിപ്പോര്‍ട്ടില്ല. ശക്തമായ മഴയും ഇടിമിന്നലും കാരണം ക്ലെയറില്‍ … Read more