ടൈം മാഗസിൻ ‘പേഴ്സൺ ഓഫ് ദി ഇയർ’ ആയി ടെസ്ല മേധാവി ഇലോൺ മസ്‌ക്; മസ്‌ക് ഒരു കോമാളിയും അതേസമയം ദീർക്ഷവീക്ഷണമുള്ള അതീവബുദ്ധിമാനുമെന്ന് ജൂറി

ടൈം മാഗസിന്റെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2021’ ആയി ടെസ്ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. മസ്‌ക് ഒരു ‘കോമാളിയും, അതീവബുദ്ധിമാനും, പ്രഭുത്വവും, ദീര്‍ഘവീക്ഷണവുമുള്ളയാളും, വ്യവസായിയും, സ്വയം പ്രദര്‍ശിപ്പിക്കുന്നയാളും’ ആണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ടൈം മാഗസിന്‍ പറഞ്ഞു. ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ സ്ഥാപനും, മേധാവിയുമായ മസ്‌ക്, ഈയിടെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറിയിരുന്നു. ടെസ്ലയുടെ മൂല്യം വര്‍ദ്ധിച്ചതോടെ ആകെ സമ്പാദ്യം 300 ബില്യണ്‍ ഡോളറോളം ആയതാണ് മസ്‌കിനെ അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. … Read more