ഡബ്ലിൻ സ്തംഭിപ്പിക്കും; ഇന്ധനവില വർദ്ധനയ്‌ക്കെതിരെ ലോറി ഡ്രൈവർമാരുടെ റോഡ് ഉപരോധം തിങ്കളാഴ്ച

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഡബ്ലിനില്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധം നഗരത്തെ സ്തംഭിപ്പിക്കാന്‍ സാധ്യത. ട്രക്കുകള്‍ക്ക് പുറമെ ട്രാക്ടറുകള്‍, വാനുകള്‍, കാരവാനുകള്‍, കാറുകള്‍ എന്നിവയോടെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് സംഘാടകരുടെ ആഹ്വാനം. അഞ്ച് മോട്ടോര്‍വേകള്‍ വഴി ഡബ്ലിന്‍ സിറ്റി സെന്ററിലെത്താനാണ് തീരുമാനം. ഡബ്ലിനിലെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുകൊണ്ടാകും പ്രതിഷേധം. അതിനാല്‍ത്തന്നെ നഗരത്തെ സ്തംഭിപ്പിക്കുന്ന വിധത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാനും ഇടയുണ്ട്. മുന്‍ പ്രതിഷേധങ്ങളെക്കാള്‍ രൂക്ഷമായ സമരമാകും ഇത്തവണയെന്നും സൂചനയുണ്ട്. M1, M4, M7 എന്നീ റോഡുകളിലും, M11/M50 ജങ്ഷന് … Read more