ഉക്രെയിൻ അഭയാർത്ഥികൾക്കായി മീത്തിൽ വില്ലേജ് നിർമ്മിക്കാൻ പദ്ധതി

ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്കായി മീത്തില്‍ താല്‍ക്കാലികമായി വില്ലേജ് നിര്‍മ്മിക്കാന്‍ ആലോചന. 569 ഡിറ്റാച്ച്ഡ് ആയ വീടുകള്‍ ഉള്‍പ്പെടുന്ന വില്ലേജിന്റെ പ്ലാന്‍ വൈകാതെ തന്നെ അനുമതിക്കായി Meath County Council-ന് സമര്‍പ്പിക്കും. ഓരോ വീടും 33 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പത്തിലാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏകദേശം 16 ഹെക്ടര്‍ സ്ഥലം വീടുകള്‍ നിര്‍മ്മിക്കാനായി ആവശ്യം വരും. Laytown-ലെ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സ്ഥലം കണ്ടിരിക്കുന്നത്. Melvin Properties Ltd, Ketut Limited എന്നീ കമ്പനികളാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തേയ്ക്ക് താല്‍ക്കാലിക … Read more

അയർലണ്ടിൽ ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് 400 യൂറോ ധനസഹായം; പദ്ധതിക്ക് അംഗീകാരം

അയർലണ്ടിൽ ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് മാസം 400 യൂറോ വീതം ധനസഹായം നൽകുന്ന പദ്ധതിക്ക് ഇന്നലെ വൈകിട്ട് ചേർന്ന മന്ത്രിസഭാ ഉപസമിതി അംഗീകാരം നൽകി. ഇനി ഇന്ന് ചേരുന്ന മന്ത്രിസഭയിൽ ഇക്കാര്യം ചർച്ചാ വിഷയമാകും. ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന എല്ലാ വീട്ടുകാർക്കും റെക്കഗ്നിഷൻ പേയ്മെന്റ് ആയി 400 യൂറോ നൽകുന്ന തരത്തിലാണ് പദ്ധതി. വീടുകളുടെ വലിപ്പം ഇവിടെ മാനദണ്ഡമല്ല. അതേസമയം ഇത് സംബന്ധിച്ച് പ്രത്യേക നിയമം പാസാക്കേണ്ടതുണ്ടെന്നും, പേയ്മെന്റ് നിലവിൽ വരാൻ ഏതാനും മാസത്തെ കാലതാമസം … Read more

അയർലണ്ടിൽ ഉക്രെയിൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് 400 യൂറോ സഹായധനം നൽകുന്ന പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍ അഭയാര്‍ത്ഥികളെ പുനഃരധിവസിപ്പിക്കാനായി വീട്ടില്‍ സൗകര്യം ചെയ്തുനല്‍കുന്നവര്‍ക്ക് മാസം 400 യൂറോ സഹായധനം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍. അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുമ്പോഴുണ്ടാകുന്ന വിവിധങ്ങളായ ചെലവുകള്‍ ഉദ്ദേശിച്ചാണ് ഈ സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേരത്തെ അഭയാര്‍ത്ഥികളെ താമസിപ്പിക്കാമെന്ന് വ്ഗാദാനം ചെയ്ത പകുതിയിലേറെ പേരും വാക്ക് പാലിച്ചില്ലെന്ന് ഐറിഷ് റെഡ് ക്രോസ് സംഘടന നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വാഗ്ദാനം നല്‍കിയ 16% പേര്‍ പിന്നീട് വാക്ക് മാറ്റിയപ്പോള്‍, 38% പേരെ ഫോണിലോ മറ്റോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് റെഡ് ക്രോസ് … Read more

അയർലണ്ടിലെത്തുന്ന ഉക്രെയിൻകാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസിന് പകരമായി ഐറിഷ് ഡ്രൈവിങ് ലൈസൻസ് നൽകും: ഈമൺ റയാൻ

ഉക്രെയിനില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ത്ഥികള്‍ തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് നല്‍കിയാല്‍ പകരം ഐറിഷ് ലൈസന്‍സ് ലഭിക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. അയര്‍ലണ്ടിലെത്തിയ ശേഷം പുതിയ ജോലി കണ്ടെത്താനും, സ്‌കൂളുകളിലേയ്ക്കും മറ്റ് അവശ്യ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യാനും ഇതുവഴി എളുപ്പമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വെള്ളിയാഴ്ച പറഞ്ഞു. Temporary Protection Directive പ്രകാരം അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍കാര്‍ക്കാണ് സ്വന്തം രാജ്യത്തെ ലൈസന്‍സിന് പകരമായി ഐറിഷ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുക. ഇത് സംബന്ധിച്ച ഓര്‍ഡറില്‍ താന്‍ ഒപ്പുവച്ചതായി മന്ത്രി റയാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. … Read more