ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളിൽ 75-ആം സ്ഥാനം നേടി Trinity College Dublin; കരുത്തുകാട്ടി University College Cork

ലോകത്തിലെ മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി University College Cork (UCC). QS World University Rankings 2026-ല്‍ 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ UCC ഇത്തവണ 246-ആമതാണ്. വിദ്യാഭ്യാസനിലവാരം, ജീവനക്കാരുടെ നിലവാരം, അന്താരാഷ്ട്രവല്‍ക്കരണം, അദ്ധ്യാപനം, ഗവേഷണം, സുസ്ഥിരത, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള ജോലി സാധ്യത മുതലായ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി സ്വതന്ത്രമായി തയ്യാറാക്കുന്ന പട്ടികയാണ് QS World University Rankings. കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങില്‍ UCC 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി മൂന്ന് … Read more

യൂറോപ്പിലെ ഏറ്റവും മികച്ച ഐറിഷ് യൂണിവേഴ്സിറ്റി ആയി Trinity College Dublin; ആദ്യ 200-ൽ 5 ഐറിഷ് കോളജുകൾ

യൂറോപ്പിലെ ഏറ്റവും മികച്ച ഐറിഷ് യൂണിവേഴ്‌സിറ്റിയായി Trinity College Dublin. QS European University Rankings 2025 റിപ്പോര്‍ട്ടില്‍ യൂറോപ്പിലെ ഏറ്റവും മികച്ച 200 യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ട്രിനിറ്റി അടക്കം അയര്‍ലണ്ടില്‍ നിന്നും അഞ്ച് യൂണിവേഴ്‌സിറ്റികളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പട്ടികയില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ETH Zurich ആണ് ഒന്നാം സ്ഥാനത്ത്. 100 പോയിന്റ് ആണ് ഈ യൂണിവേഴ്‌സിറ്റി നേടിയത്. രണ്ട് മുതല്‍ എട്ട് വരെ സ്ഥാനങ്ങളില്‍ ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളാണ്. അവ യഥാക്രമം Imperial College London, University of Oxford, … Read more