കേരളത്തിൽ ഏഴ് ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ വേണ്ട

തിരുവനന്തപുരം: കേരളത്തില്‍ ഏഴ് ദിവസത്തിന് താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ചെറിയ കാലയളവിലെ സന്ദര്‍ശനങ്ങള്‍ക്കും, അത്യാവശ്യ സന്ദര്‍ശനങ്ങള്‍ക്കുമായി കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ നിയന്ത്രണം കാരണം അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഇതോടെ അവസാനമാകുകയാണ്. അതേസമയം എല്ലാ പ്രവാസികളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവില്‍ ഒമിക്രോണ്‍ തരംഗമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും ഫെബ്രുവരി ആദ്യ ആഴ്ചയ്ക്ക് ശേഷം ഇതിന്റെ രൂക്ഷത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.