€25,000 ചെലവിൽ നിർമ്മിച്ച് ശ്രദ്ധേയമായ വീട് രണ്ടുലക്ഷം യൂറോയ്ക്ക് വിൽപ്പനയ്ക്ക്

By Rose Malayalam Desk

അയർലണ്ടിലെ Leitrim-ൽ ഏകദേശം €25,000 ചെലവിൽ നിർമ്മിച്ച് ശ്രദ്ധേയമായ വീട് ഇപ്പോൾ ഏകദേശം രണ്ടുലക്ഷം യൂറോയ്ക്ക് വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ വീടുകൾ നിർമ്മിക്കാനുള്ള സാധ്യത ചർച്ചയാക്കിയ ഈ വീട് ഒരിക്കൽ രാജ്യത്ത് തന്നെ ശ്രദ്ധ നേടിയിരുന്നു.

Cloone-ന് സമീപം Gortnalougher പ്രദേശത്തുള്ള Blackhall Cottage എന്നറിയപ്പെടുന്ന വീടാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ആർക്കിടെക്ടായ Dominic Stevens രൂപകൽപ്പന ചെയ്ത ഈ വീട് 2009-10 കാലയളവിലാണ് നിർമ്മിച്ചത്.വീടിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾക്കും ആവശ്യമായ വിവിധ ജോലികൾക്കുമായി അന്ന് ഏകദേശം €25,000 മാത്രമാണ് ചെലവായത്.

ഇതിനുപുറമേ ഭൂമിയുടെ വിലയും യൂറ്റിലിറ്റീസ് ബന്ധിപ്പിക്കുന്നതിനുള്ള ചെലവും വന്നിരുന്നു. കൂടാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയൽവാസികളും നിർമ്മാണ ജോലികളിൽ സൗജന്യമായി സഹായിച്ചതും ചെലവ് കുറയ്ക്കാൻ സഹായിച്ചു.ഏകദേശം 64 ചതുരശ്രമീറ്റർ വിസ്തീർണമുള്ള വീട്ടിൽ രണ്ട് കിടപ്പുമുറികളും ഒരു ബാത്ത്റൂമും കിച്ചൻ , ലിവിങ് /ഡൈനിംഗ് ഏരിയ , ലോഫ്റ്റ് സ്പേസ് എന്നിവയുമുണ്ട്.

ഊർജക്ഷമതയ്ക്ക് പ്രാധാന്യം നൽകി നിർമ്മിച്ച വീടിന് B BER റേറ്റിംഗ് ആണുള്ളത്.സോളാർ പാനൽസ് , ഉയർന്ന ഇന്സുലേഷൻ ഉള്ള ടിമ്പർ ഫ്രെയിം കൺസ്ട്രക്ഷൻ , reed-bed സെവജ് ട്രീറ്റ്മെന്റ് സിസ്റ്റം തുടങ്ങിയ പ്രത്യേകതകളും വീടിനുണ്ട്. ഏകദേശം 0.69 ഏക്കർ സ്ഥലത്താണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.

2009-10 കാലത്ത് €25,000-ന് നിർമ്മിച്ച ഈ വീടിനു സ്ഥലം ഉൾപ്പെടെഇപ്പോൾ €195,000 ആണ് വിലയിട്ടിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ചെറിയതും ഊർജക്ഷമവുമായ വീടുകൾ നിർമ്മിക്കാനുള്ള സാധ്യതയുടെ ശ്രദ്ധേയമായ ഉദാഹരണമായി മാറിയിരുന്ന ഈ വീടിന്റെ ഇപ്പോഴത്തെ വിൽപ്പനയാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments