ഇറാന്റെ വധഭീഷണി മൂലം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ എയർഫോഴ്സ് വണ്ണിൽ നിന്ന് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റി.എയർഫോഴ്‌സ് വണ്ണിൽ കയറിയതിന് പിന്നാലെ കാറ്ററിങ് വാഹനത്തിലൂടെ ആയിരുന്നു സൈനിക വിമാനത്തിലേക്ക് ഉള്ള ട്രംപിന്റെ മാറ്റം.
തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെയാണ് സുരക്ഷാ കാരണങ്ങളാൽ ട്രംപിന്റെ യാത്രാ പദ്ധതി അവസാന നിമിഷം മാറ്റിയത്.പതിവുപോലെ എയർഫോഴ്‌സ് വണ്ണിൽ കയറുന്നതായി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ പ്രത്യക്ഷപ്പെട്ട ട്രംപ് പിന്നീട് വിമാനത്തിൽ നിന്ന് രഹസ്യമായി പുറത്തുകടന്നു. തുടർന്ന് വിമാനത്താവളത്തിലെ കാറ്ററിങ് വാഹനത്തിലൂടെ സമീപത്തുണ്ടായിരുന്ന ചെറിയ സൈനിക വിമാനമായ C-32A-യിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.
ട്രംപ് യഥാർഥത്തിൽ ഏത് വിമാനത്തിലാണ് യാത്ര ചെയ്യുന്നതെന്ന വിവരം മറച്ചുവയ്ക്കുന്നതിനുള്ള സുരക്ഷാ നടപടിയുടെ ഭാഗമായിരുന്നു നീക്കമെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് കയറിയ സൈനിക വിമാനം സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷിതമായ ഓപ്ഷനായി അധികൃതർ തിരഞ്ഞെടുത്തതായും റിപ്പോർട്ടുണ്ട്.സംഭവത്തെക്കുറിച്ച് പ്രതികരിച്ച ട്രംപ്, തന്റെ സുരക്ഷാ സംഘത്തിന്റെയും സൈനിക അധികൃതരുടെയും നിർദേശപ്രകാരമാണ് വിമാനം മാറ്റിയതെന്ന് വ്യക്തമാക്കി. തനിക്കെതിരെ നിരന്തരം ഭീഷണികൾ ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിന്റെ യഥാർഥ യാത്രാവിമാനം ഏതാണെന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരിൽ ചിലർക്കും മാധ്യമപ്രവർത്തകർക്കും വ്യക്തമായ വിവരം ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സുരക്ഷാ നടപടികളും രഹസ്യ സ്വഭാവത്തിലുള്ള യാത്രാ ക്രമീകരണങ്ങളും ഇപ്പോൾ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.റിപ്പോർട്ടുകൾ പ്രകാരം, ട്രംപിനെ ലക്ഷ്യമിട്ടുള്ള ഭീഷണിയുമായി ഇറാന്റെ പേര് ബന്ധപ്പെട്ടിരുന്നുവെങ്കിലും ഭീഷണിയുടെ കൃത്യമായ സ്വഭാവം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments