രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ജൂണ്‍ മാസത്തില്‍ 5 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതായി സെന്‍ട്രല്‍ സാറ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) റിപ്പോര്‍ട്ട്. 2025 ജൂണ്‍ മാസത്തില്‍ ഇത് 4.6 ശതമാനവും, ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 4.9 ശതമാനവും ആയിരുന്നു.
ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം പുരുഷന്മാരിലെ തൊഴിലില്ലായ്മാ നിരക്ക് 4.6 ശതമാനവും സ്ത്രീകളിലേത് 5.4 ശതമാനവും ആണ്. മെയ് മാസത്തില്‍ ഇത് യഥാക്രമം 4.5 ശതമാനവും, 5.3 ശതമാനവും ആയിരുന്നു.
15-24 പ്രായക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 10.8 ശതമാനമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മെയ് മാസത്തില്‍ ഇത് 9.9 ശതമാനമായിരുന്നു. 25-74 പ്രായക്കാര്‍ക്കിടയില്‍ ജൂണ്‍ മാസത്തെ തൊഴിലില്ലായ്മാ നിരക്ക് 4.2 ശതമാനമാണ്. ഈ വിഭാഗത്തില്‍ മെയ് മാസത്തിലും ഇത് തന്നെയായിരുന്നു നിരക്ക്.
ഈ വര്‍ഷം ഇത് നാലാം തവണയാണ് ഒരു മാസത്തിലെ തൊഴിലില്ലായ്മാ നിരക്ക് 5 ശതമാനമോ, അതിന് മുകളിലോ രേഖപ്പെടുത്തുന്നതെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ പറയുന്നു. ജൂണിന് മുമ്പ് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും നിരക്ക് അഞ്ചോ അതിന് മുകളിലോ എത്തിയിരുന്നു. ഈ വർഷം പുതിയ ജോബ് പോസ്റ്റുകളുടെ എണ്ണത്തിലും കുറവ് സംഭവിക്കുന്നതായി തൊഴിലന്വേഷണ പ്ലാറ്റ്ഫോമായ Indeed-ഉം പറയുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments