ചെറുപ്പക്കാരനായ ജോലിക്കാരനെ നിയമിച്ചുകൊണ്ട് തന്നെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ കമ്പനി ശ്രമിച്ചതായി ആരോപിച്ച സെയില്‍സ് റെപ്രസന്റേറ്റീവിന് 106,000 യൂറോ നഷ്ടപരിഹാരം. കൗണ്ടി ഡോണിഗാളിലെ ലെറ്റര്‍കെന്നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൂള്‍സ് ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സപ്ലയേഴ്‌സ് എന്ന സ്ഥാപനത്തിനെതിരെ ഇവിടെ സെയില്‍ റെപ്രസെന്റേറ്റീവായി പ്രവര്‍ത്തിച്ചിരുന്ന ഡാമിയന്‍ ഒ’ഡോഹര്‍ട്ടി എന്നയാളാണ് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ (WRC) പരാതി നല്‍കിയത്.
22 വര്‍ഷത്തോളം കമ്പനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന തനിക്ക് പ്രായം, മാനസികമായ സമ്മര്‍ദ്ദം എന്നിവ കാരണം കമ്പനി ജോലിയില്‍ നിന്നും വിവേചനം കല്‍പ്പിക്കുകയായിരുന്നു എന്നാണ് ഒ’ഡോഹര്‍ട്ടി പരാതിയില്‍ പറഞ്ഞിരുന്നത്. തനിക്ക് പകരമായി ചെറുപ്പക്കാരനായ മറ്റൊരാളെ കമ്പനി അധിക ശമ്പളം നല്‍കി നിയമിക്കുകയും ചെയ്തു. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം താന്‍ മാസികമായി വലിയ ബുദ്ധിമുട്ടികള്‍ അനുഭവിക്കുന്നതായുള്ള ആശുപത്രി രേഖകളും ഇദ്ദേഹം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ മാനസികബുദ്ധിമുട്ടുകളോട് തീര്‍ത്തും മേശം സമീപനമാണ് കമ്പനി കാണിച്ചത് എന്നും ഒ’ഡോഹര്‍ട്ടി ആരോപിച്ചു.
അതോടൊപ്പം തനിക്ക് ശമ്പളം തരാതിരുന്നതിനെ തുടര്‍ന്ന് 2024-ല്‍ WRC കമ്പനിയോട് നല്‍കാന്‍ ഉത്തരവിട്ടിരുന്ന 6,561 യൂറോ നഷ്ടപരിഹാരം കമ്പനി ഇതുവരെ തന്നിരുന്നില്ല എന്നും പാരിതിയില്‍ ഇദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുപ്പക്കാരനായ സഹപ്രവര്‍ത്തകന് കൂടുതല്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക വഴി അദ്ദേഹത്തിന് കൂടുതല്‍ വില്‍പ്പന നടത്താന്‍ സാധിച്ചതായും പരാതിയില്‍ ഒ’ഡോഹര്‍ട്ടി വ്യക്തമാക്കി.
രണ്ട് വ്യക്തികള്‍ക്ക് രണ്ട് തരം ശമ്പളം നല്‍കാനുള്ള തീരുമാനത്തിന് കമ്പനിക്ക് കൃത്യമായി വിശദീകണം നല്‍കാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയ WRC, പരാതിക്കാരന്റെ രണ്ട് വര്‍ഷത്തെ ശമ്പളത്തിന് തത്തുല്യമായ തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഒപ്പം പരാതിക്കാരന്റെ മാനസികപ്രശ്‌നത്തെ നിസ്സാരവല്‍ക്കരിച്ചത് ഭിന്നശേഷിക്കാരോടുള്ള വിവേചനമാണെന്നും WRC വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments