വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) 19-ാമത് ഓണാഘോഷം ‘ശ്രാവണം-26’ ആഗസ്റ്റ് 30 ഞായറാഴ്ച മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin Parish Hall) നടക്കും.ജാതി, മത, രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി പ്രവാസി മലയാളികളെ ഒന്നിച്ചുചേർക്കുന്ന ആഘോഷങ്ങൾ രാവിലെ 10.30-ന് അത്തപ്പൂക്കളത്തോടെ ആരംഭിക്കും. തുടർന്ന് മാവേലി എഴുന്നള്ളത്ത്, തിരുവാതിരക്കളി, ചെണ്ടമേളം, ഫ്ലാഷ്‌മോബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ഫാഷൻ ഷോ, മലയാളി മങ്ക-മാരൻ മത്സരങ്ങൾ, വടംവലി എന്നിവ അരങ്ങേറും.
കിൽകെന്നി കെ.ആർ.എസ് റെസ്റ്റോറന്റ് ഒരുക്കുന്ന വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയാണ് ചടങ്ങിന്റെ പ്രധാന ആകർഷണം.
ഓണാഘോഷത്തിന് മുന്നോടിയായി നടത്തിയ കാരംസ്, ചെസ്സ്, ചീട്ടുകളി തുടങ്ങിയ ഓഫ്-സ്റ്റേജ് മത്സരങ്ങളിലെയും, ‘എന്റെ മലയാളം’ സംഘടിപ്പിച്ച ‘അരങ്ങ്-26’ വിജയികൾക്കുമുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും.
വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും കുടുംബസമേതം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു. വൈകുന്നേരം 7 മണിയോടെ പരിപാടികൾ സമാപിക്കും.
വാർത്ത അയച്ചത്: ഷാജു ജോസ്

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments