വാട്സാപ്പിൽ മെസേജ് അയയ്ക്കാൻ ഫോൺ നമ്പർ കൊടുക്കേണ്ട, പകരം യൂസർ നെയിം; പരിഷ്‌കാരം ഇങ്ങനെ

By Rose Malayalam Desk

വാട്‌സാപ്പില്‍ ചാറ്റ് ചെയ്യാനായി ഇനിമുതല്‍ നിങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ കൈമാറേണ്ടിവരില്ല. നമ്പറിന് പകരമായി യൂസര്‍നെയിം അവസരിപ്പിക്കാന്‍ വാട്‌സാപ്പ് തയ്യാറെടുക്കുകയാണ്. എന്നുമുതലാണ് ഇത് ലഭ്യമാകുക എന്ന് വ്യക്തമാക്കിയില്ലെങ്കിലും വരുംമാസങ്ങളില്‍ തന്നെ ഈ മാറ്റം കൊണ്ടുവരുമെന്ന് വാട്‌സാപ്പ് അധികൃതര്‍ പറയുന്നു.

അതേസമയം ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട യൂസര്‍നെയിം റിസര്‍വ് ചെയ്തു വയ്ക്കാന്‍ വാട്‌സാപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേയ്ക്ക് അപ്‌ഡേറ്റ് ചെയ്യണം. ശേഷം സെറ്റിങ്‌സില്‍ പോയി അക്കൗണ്ട് സെക്ഷനില്‍ ‘username’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള യൂസര്‍നെയിം നല്‍കാം. ആരും നേരത്തെ ഉപയോഗിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ആ യൂസര്‍നെയിം നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

വാട്‌സാപ്പ് വഴി കോണ്‍ടാക്ട് ചെയ്യാനായി എല്ലായ്‌പോഴും ഫോണ്‍ നമ്പര്‍ കൊടുക്കുന്നത് പലര്‍ക്കും അസൗകര്യം സൃഷ്ടിക്കുന്നത് കാരണമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് വാട്‌സാപ്പ് വിശദീകരിക്കുന്നുണ്ട്. നിങ്ങളുടെ യൂസര്‍നെയിം കൈവശമുള്ള ആര്‍ക്കും നിങ്ങള്‍ക്ക് മെസേജ് അയയ്ക്കാമെങ്കിലും ഇത് ഒഴിവാക്കാനായി നിങ്ങളുടെ നാലക്ക ‘key’ കൈവശം ഉള്ളവര്‍ക്ക് മാത്രമേ നിങ്ങള്‍ക്ക് മെസേജ് അയയ്ക്കാന്‍ സാധിക്കൂ എന്ന തരത്തിലും സെറ്റിങ്‌സില്‍ മാറ്റം വരുത്താവുന്നതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments