തുള്ളാമോർ :അയർലണ്ടിൽ ആദ്യ വൈസ്മാൻ ഇന്റർനാഷണൽ ക്ലബ് “Ys Mens International Club Of Midland” എന്ന പേരിൽ Tullamore, Mullingar, Athlone തുടങ്ങിയ അയർലണ്ടിലെ മിഡ്‌ലാൻഡ് പട്ടണങ്ങൾ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു .
ഫെബ്രുവരി 21-ന് കിൽബഗാനിൽ ചേർന്ന യോഗത്തിലാണ് ക്ലബ്ബിന്റെ രൂപീകരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നത്.
യോഗത്തിൽ അയർലണ്ടിലെ വൈസ്മാൻ പ്രസ്ഥാനത്തിന്റെ ആദ്യ പ്രസിഡന്റായി ശ്രീ എമിൽ ജോയ് തിരഞ്ഞെടുക്കപ്പെട്ടു.
സ്ഥാപക അംഗങ്ങളായ ശ്രീ അജയ് അനിൽ, ശ്രീ അനിമോൺ ചാക്കോ, ശ്രീ ജോമോൻ മാത്യു, ശ്രീ ജോബി ജോൺ, ശ്രീ ആപ്റ്റോ ജോർജ്, ശ്രീ അഭിലാഷ് കരിമ്പന്നൂർ, ശ്രീ രിബു ശ്യാമളൻ, ശ്രീ എൽദോസ് ജോർജ് , ശ്രീ ജോബി പൗലോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ അജയ് അനിൽ സെക്രട്ടറിയായും, ശ്രീ അനിമോൺ ചാക്കോ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പരിപാടികളുടെ ഏകോപനത്തിനും വിവിധ പ്രവർത്തനങ്ങളുടെ സംവിധാനത്തിനുമായി പ്രോഗ്രാം കോഓർഡിനേറ്റർ ആയി ശ്രീ ആപ്റ്റോ ജോർജ് കൂടാതെ എഡിറ്റർ ആയി ശ്രീ അഭിലാഷ് കരിമ്പന്നൂർ എന്നിവരെ ചുമതലപ്പെടുത്തി.
അയർലണ്ടിൽ വൈസ്‌മെൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും സമൂഹത്തിനും കുടുംബങ്ങൾക്കും ഉപകാരപ്രദമായ സേവന പ്രവത്തനങ്ങൾ സംഘടിപ്പിക്കുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് ശ്രീ എമിൽ ജോയ് അറിയിച്ചു.
യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ എല്ലാവരും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു. അയർലണ്ടിലെ വൈസ്മാൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവിധ പരിപാടികളും സാമൂഹിക സേവന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments