രണ്ട് രാജ്യങ്ങളുടെ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി ലോകത്തിലെ തന്നെ ആദ്യ കലണ്ടർ പുറത്തിറങ്ങിയിരിക്കുന്നു- ഇന്ത്യൻ-ഐറിഷ് കലണ്ടർ. ഇന്ത്യയുടെ വിശേഷ ദിവസങ്ങളും, അയർലണ്ടിന്റെ പ്രധാനപ്പെട്ട ദിവസങ്ങളും ഉൾപ്പെടുത്തി ഒരു കലണ്ടറിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു കലണ്ടർ പുറത്തിറങ്ങുന്നത്.
അയർലണ്ടിലെ ഇന്ത്യൻ പ്രവാസികൾക്ക്,നാട്ടിലെ വിശേഷ ദിവസങ്ങളും,അയർലണ്ടിലെ വിശേഷ ദിവസങ്ങളും ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ കലണ്ടർ. രണ്ടു രാജ്യങ്ങളുടെയും വിനോദസഞ്ചാര മേഖലകളിലെ ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

അയർലണ്ടിലെ ഏറ്റവും വലിയ പ്രാദേശിക ഇന്ത്യൻ സംഘടനയായ നേസ് ഇന്ത്യൻ കമ്മ്യൂണിറ്റിയാണ് ഇതിന് പിറകിൽ. നേസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കലണ്ടർ പുറത്തിറക്കിയത്.
ഒപ്പം ഓരോ മാസത്തെ ജോലി സംബന്ധിച്ച് മാർക്ക് ചെയ്യുവാനും ഈ കലണ്ടറിൽ സാധിക്കും.
നേസ് ഇന്ത്യൻ വേണ്ടി അയർലണ്ടിലെ സ്ഥാപനമായ IRLD പാസ്പോർട്ട് ആൻഡ് വിസ സർവീസ് ആണ് കലണ്ടർ സ്പോൺസർ ചെയ്തത്.
കലണ്ടറിന്റെ കോപ്പി വേണ്ടവർ ബന്ധപ്പെടുക: സുമിൻ സൈഗാൾ +353 87 457 7732