എം.ബി രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ; ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന അതിവേഗത്തിൽ പുരോഗമിക്കുന്നു
കിൽക്കെനി: ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന ക്രാന്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കിൽക്കെനിയിലെ GAA ക്ലബ്ബിൽ മെയ് രണ്ടിനാണ് പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത പരിപാടി അരങ്ങേറുന്നത്. വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന മെയ്ദിന പരിപാടിയിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. തുടർന്നാണ് ഹൃദയസ്പർശിയായ ഗാനങ്ങൾ … Read more