അയർലണ്ടിലെ ബ്ലാക്ക് വുഡ് സ്‌ക്വയർ മല്ലൂസ് ഫാമിലി ഗ്രൂപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയർ പ്രോഗ്രാം ജനുവരി 5 വെള്ളിയാഴ്ച
G A A വൈറ്റ് ഹാളിൽ
നടന്നു. ജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാഗതം സലീമും ഉദ്ഘാടനം ഫാദർ അനീഷ് ജോണും നിർവഹിച്ചു.
നോയൽ, ദിവ്യ, ട്രഷറർ സന്ദീപ്, സിജോ, വൈശാഖ്, ജോയിൻ സെക്രട്ടറി സൈജോ, വൈസ് പ്രസിഡണ്ട് പ്രവീൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന കലാപരിപാടികൾക്ക് വനിതാ വിങ്ങിന്റെ അഞ്ജു, വിനയ, സിമി, പ്രവീൺ, ശ്രീ മോൾ എന്നിവർ കിഡ്സ് പ്രോഗ്രാം നിയന്ത്രിച്ചു.



പരിപാടിക്ക് എത്തിയ ക്രിസ്മസ് ഫാദർ ആയ മാർട്ടിനും, വിൽസനും, നിതിനും, ഷിബിനും പരിപാടിക്ക് മികവ് ഏകി.
രാത്രി ഗാനമേള, ഡാൻസ് മാജിക് ഷോ എന്നിവ അരങ്ങേറി.
വിനോദ്, സൈജോ, വിഷ്ണു, ഡൈജു എന്നിവർ ട്രാൻസ്പോർട്ടിംഗ് നിയന്ത്രിച്ചു. സിജോ ജോർജ്ജും സിജോ വർഗീസും എല്ലാവരെയും കൃത്യസമയത്ത് എത്തിക്കാൻ പ്രയത്നിച്ചു.
ഡിന്നറോടുകൂടി രാജേഷ് പരിപാടിക്ക് നന്ദി അർപ്പിച്ചു.