വടക്കൻ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ സമരത്തിന്

ശമ്പളം സംബന്ധിച്ച തര്‍ക്കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് 6-ന് രാവിലെ 8 മുതല്‍ 24 മണിക്കൂര്‍ നേരം സമരം നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

അംഗങ്ങളില്‍ 97.6% അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് The British Medical Association (BMA) വ്യക്തമാക്കി.

വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പണിമുടക്കില്‍ ഏര്‍പ്പെടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് BMA ഡോക്ടേഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ഫിയോണ ഗ്രിഫിന്‍ പറഞ്ഞു. ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലിഭാരം വളരെയേറെ വര്‍ദ്ധിച്ചിട്ടും ശമ്പളത്തില്‍ വര്‍ദ്ധന ഇല്ലെന്നും അവര്‍ ആരോപിച്ചു.

ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ പല ഡോക്ടര്‍മാരും വടക്കന്‍ അയര്‍ലണ്ട് വിട്ട് മറ്റിടങ്ങളില്‍ ജോലി കണ്ടെത്താന്‍ ആലോചിക്കുകയാണ്.

ഈയിടെ വടക്കന്‍ അയര്‍ലണ്ടിലെ ആരോഗ്യവകുപ്പുമായി ശമ്പള കാര്യത്തില്‍ നടത്തിയ ചര്‍ച്ച തീര്‍ത്തും നിരാശാജനകമായിരുന്നുവെന്നും ഡോ. ഗ്രിഫിന്‍ പറഞ്ഞു. 2008-ലെ ശമ്പളത്തിന് ആനുപാതികമായി പുതിയ ശമ്പളനിരക്കുകള്‍ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

Share this news

Leave a Reply

%d bloggers like this: