ലൂക്കൻ നിവാസികൾക്ക് സൗജന്യ മാലിന്യ ശേഖരണ കാംപെയ്നുമായി മലയാളിയും, ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയുമായ ജിതിൻ റാം

ലൂക്കന്‍ നിവാസികള്‍ക്കായി സൗജന്യ മാലിന്യ ശേഖരണ കാംപെയിനുമായി മലയാളിയും, ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാം. വീടുകളില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ അഥവാ ഇ-വേസ്റ്റുകളാണ് മൂന്ന് ഘട്ടമായി ശേഖരിക്കുന്നത്. ഇലക്ട്രിക്കല്‍ റീസൈക്ലിങ് കമ്യൂണിറ്റിയായ Recycle IT-മായി ചേര്‍ന്നാണ് ജിതിന്‍ റാം ഈ കാംപെയിന് രൂപം നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 28-ന് Shackleton, മാര്‍ച്ച് 5-ന് Shackleton Phase 2, Hallwell, മാര്‍ച്ച് 6-ന് Paddocks, Gandon Park എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് മാലിന്യം ശേഖരിക്കുക.

മാലിന്യം ശേഖരിക്കുന്ന ദിവസം രാവിലെ 9.30-ന് മുമ്പായി അവ വീടിന് പുറത്തെ വഴിയോരത്തായി വയ്ക്കുകയാണ് ചെയ്യേണ്ടത്. റോഡില്‍ നിന്നും കൃത്യമായി കാണാന്‍ പറ്റുന്ന രീതിയിലാണ് മാലിന്യങ്ങള്‍ വയ്ക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.

ഫ്രിഡ്ജുകള്‍, ഫ്രീസറുകള്‍, ടോസ്റ്ററുകള്‍, വാക്വം ക്ലീനറുകള്‍, കോഫി മെഷീനുകള്‍, കംപ്യൂട്ടറുകള്‍, മോഡം, പ്രിന്റര്‍ എന്നിങ്ങനെ ഏത് തരത്തിലുള്ള ഇലക്ട്രിക്കല്‍ മാലിന്യങ്ങളും ശേഖരിക്കുന്നതാണ്.

അഥവാ ഈ ദിനം ഏതെങ്കിലും കാരണത്താല്‍ മാലിന്യം എടുത്തില്ലെങ്കില്‍ (01) 457 8321 എന്ന നമ്പറില്‍ വിളിച്ചറിയിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ Recycle IT ടീം എത്തി അവ ശേഖരിക്കുന്നതാണ്.

ഇലക്ട്രിക്കല്‍ വേസ്റ്റ് ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്ന ഒരു നോണ്‍ പ്രോഫിറ്റ് എന്റര്‍പ്രൈസാണ് Recyle IT. ഈ വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അഭിഭാഷകന്‍ കൂടിയായ ജിതിന്‍ റാം.

Share this news

Leave a Reply

%d bloggers like this: