ഡബ്ലിനിലെ ചടങ്ങിൽ ഐറിഷ് പൗരത്വം സ്വീകരിച്ച് 1,200 പേർ; 243 പേരും ഇന്ത്യക്കാർ

ഡബ്ലിനിലെ നാഷണല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചുനിടന്ന പൗരത്വദാന ചടങ്ങളില്‍ പുതുതായി 1,200 പേര്‍ ഐറിഷ് പൗരത്വം സ്വീകരിച്ചു. 105 രാജ്യങ്ങളില്‍ നിന്നായെത്തി, അയര്‍ലണ്ടിലെ 31 കൗണ്ടികളില്‍ താമസിക്കുന്നവര്‍ ചടങ്ങിലൂടെ ഐറിഷ് പൗരത്വമുള്ളവരായി മാറി. ഈ വര്‍ഷം നടക്കുന്ന ആദ്യ പൗരത്വദാന ചടങ്ങാണിത്.

Minister Paschal Donohoe, Minister of State James Browne എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് മുന്നോടിയായി പുതിയ പൗരന്മാരെ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ അഭിനന്ദിച്ചിരുന്നു.

കഴിഞ്ഞ ദിവസം പൗരത്വം ലഭിച്ചവരില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 243 ഇന്ത്യക്കാരാണ് ഇന്നലെ പൗരത്വം സ്വീകരിച്ചത്. 99 പേരുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള യു.കെയിലെ 81 പൗരന്മാരും ഇന്നലെ ഐറിഷുകാരായി മാറി.

ആകെയുള്ള 1,200 പേരില്‍ 10 ശതമാനത്തിലധികം പേരും രാജ്യത്തെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

Share this news

Leave a Reply

%d bloggers like this: