റോസ്‌കോമണിൽ ബോക്സിങ് ടൂർണമെന്റിനിടെ കൂട്ടത്തല്ല്; മത്സരങ്ങൾ റദ്ദാക്കി

കൗണ്ടി റോസ്‌കോമണില്‍ നടക്കുന്ന 2024 National Boy/Girl 4 Championships-ല്‍ കയ്യാങ്കളി. ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച വൈകിട്ടാണ് പുരുഷന്മാരുടെ ഒരു സംഘം തമ്മില്‍ത്തല്ലിയത്. ഇവരില്‍ പലരും മുഖംമൂടി (balaclavas) ഉപയോഗിക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമ കാരണം അറിവായിട്ടില്ല.

സംഭവത്തെത്തുടര്‍ന്ന് അടിയന്തര രക്ഷാ സംഘം വേദിയിലെത്തിയതായും, 40-ലേറെ പ്രായമുളള ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഗാര്‍ഡ അറിയിച്ചു. ഇദ്ദേഹത്തെ പിന്നീട് ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. Castlerea-ലെ The Hub ആയിരുന്നു മത്സരവേദി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും, മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ഗാര്‍ഡ വ്യക്തമാക്കി.

അതേസമയം കുട്ടികളുടെ ബോക്‌സിങ് മത്സരത്തിനിടെ ഇത്തരമൊരു സംഭവമുണ്ടായതിനെ ശക്തമായി അപലപിച്ചുകൊണ്ട് Irish Athletic Boxing Association (IABA) പ്രസ്താവന പുറത്തിറക്കി. മൂന്ന് ദിവസമായി നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റിന്റെ ഇനിയുള്ള രണ്ട് ദിവസങ്ങള്‍ റദ്ദാക്കിയതായും, സമയക്രപമം പുതുക്കി പിന്നീട് മത്സരങ്ങള്‍ നടത്തുമെന്നും IABA വ്യക്തമാക്കി. സുരക്ഷാ കാരണത്താലാണ് തീരുമാനമെന്നും അധികൃതര്‍ വിശദീകരിച്ചു.

Share this news

Leave a Reply

%d bloggers like this: