അയര്‍ലണ്ടിലെ വിപണിയില്‍ നിന്നും Nanosupps നിര്‍മ്മിക്കുന്ന ‘A Protein Pancake’-ന്റെ ഏതാനും ബാച്ച് ഉല്‍പ്പന്നങ്ങള്‍ തിരികെയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇവയില്‍ കേക്ക് നിര്‍മ്മിക്കാനുപയോഗിക്കുന്ന അച്ചിന്റെ ഭാഗങ്ങള്‍ കലര്‍ന്നതായി സംശയിച്ചാണ് നടപടി.
താഴെ പറയുന്ന ബാച്ചുകളാണ് തിരിച്ചെടുക്കുക:
Product | Pack size | Batch code | Best before |
---|---|---|---|
Nanosupps Ä Protein Pancake Pistachio | 45g | LOT/P320-23 | 15/05/2024, 17/05/2024, 16/05/2024 & 20/06/2024 |
Nanosupps Ä Protein Pancake Vanilla | 45g | LOT/V321-23 |
ഈ ബാച്ച് കേക്കുകള്‍ വില്‍ക്കരുതെന്നും, അഥവാ ഇവ വാങ്ങിയിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.