അയർലണ്ട് സീറോ മലബാർ സഭയുടെ അടുത്ത വിവാഹ ഒരുക്ക സെമിനാർ ജൂൺ 28-ന് ആരംഭിക്കും

ഡബ്ലിൻ: അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാറുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2024 ജൂൺ 28,29,30 തീയതികളിൽ റീയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിൽ വച്ചാണ് കോഴ്സ് നടക്കുക.  നോൺ റസിഡൻഷ്യൻ കോഴ്സായിരിക്കും. രാവിലെ 9-ന് ആരംഭിച്ച് വൈകിട്ട് 5:30-നു സമാപിക്കും വിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സിൽ 50 പേർക്ക് പ്രവേശനം ഉണ്ടായിരിക്കും.  

നവംബർ 8,9,10 തീയതികളിൽ നടത്തുന്ന റസിഡൻഷ്യൽ കോഴ്സിൽ 25 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ രണ്ട് കോഴ്സിലേയ്ക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

അയർലണ്ട് സീറോ മലബാർ സഭയുടെ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് ‘ഒരുക്കം’ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക.  വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്-:

ലിജി ലിജൊ: +3530863034930

ജൂലി റോയ്: +353 89 981 5180

Share this news

Leave a Reply

%d bloggers like this: